
ബംഗ്ലാദേശിനെ വീഴ്ത്തി ഏഷ്യ കപ്പ് പ്രയാണം ആരംഭിച്ച ശ്രീലങ്കയ്ക്ക് ടൂര്‍ണ്ണമെന്റില്‍ തോല്‍വിയോടെ അവസാനം. തായ്ലാന്ഡിനോടാണ് ശ്രീലങ്കയുടെ അപ്രതീക്ഷിത തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 104 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ അവസാന പന്തില്‍ 4 വിക്കറ്റ് ജയം തായ്ലാന്ഡ് സ്വന്തമാക്കുകയായിരുന്നു. അവസാന ഓവറില്‍ 6 റണ്‍സ് ലക്ഷ്യമായി ഇറങ്ങിയ തായ്ലാന്ഡിനു ആദ്യ പന്തില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടമായെങ്കിലും സിംഗിളുകളും ഡബിളുകളും ഓടി ടീം അവസാന പന്തില്‍ ചരിത്ര വിജയം നേടി.
3.3 ഓവറില്‍ 31 റണ്‍സ് നേടിയ ശേഷമാണ് ലങ്കന്‍ ബാറ്റിംഗ് തകര്‍ന്നടിഞ്ഞത്. അനുഷ്ക സഞ്ജീവനി(32), യശോധ മെന്‍ഡിസ്(22) എന്നിവര്‍ പുറത്തായ ശേഷം ലങ്കന്‍ മധ്യനിര തകരുകയായിരുന്നു. 20ാം ഓവറില്‍ ടീം 104 റണ്‍സിനു പുറത്താകുമ്പോള്‍ ഒഷാഡി രണസിംഗേ 20 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. തായ്ലാന്ഡിനു വേണ്ടി വോംഗ്പാക ലിംഗ്പ്രാസെര്ട് 5 വിക്കറ്റ് നേടി. താരം തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
ബാറ്റിംഗില്‍ 43 റണ്‍സ് നേടിയ ഓപ്പണര്‍ നാരുമോള്‍ ചായിവായി ആണ് തായ്ലാന്ഡ് നിരയില്‍ തിളങ്ങിയത്. ശ്രീലങ്കയ്ക്കായി നീലാക്ഷി ഡി സില്‍വ രണ്ട് വിക്കറ്റും ഒഷാഡി രണസിംഗേ, ഇനോക രണവീര, സുഗന്ധിക കുമാരി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial