ജയം അനിവാര്യം, ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ബൗളിംഗ്

- Advertisement -

ബംഗ്ലാദേശിനോടേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ നിന്ന് തിരിച്ചുവരുവാനായി ശ്രീലങ്കയ്ക്കെതിരെ മികച്ച ജയം ലക്ഷ്യമാക്കി ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഷ്യ കപ്പ് ചരിത്രത്തിലെ തന്നെ ആദ്യ തോല്‍വിയാണ് ഇന്നലെ ഇന്ത്യന്‍ വനിതകള്‍ ഏറ്റുവാങ്ങിയത്. ഇന്ത്യ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. മികച്ച റണ്‍റേറ്റ് കൈവശമുള്ള ഇന്ത്യയ്ക്ക് ഇന്ന് വിജയം നേടാനായാല്‍ പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും മറികടന്ന് വീണ്ടും ഒന്നാം സ്ഥാനത്തെത്താം.

ടൂര്‍ണ്ണമെന്റ് അവസാന ഘട്ടത്തിലേക്ക് കടക്കുന്ന അവസരത്തില്‍ ജയം അനിവാര്യമായി മാറിയിരിക്കുകയാണ് ഇന്ത്യയ്ക്ക്. ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തുവാന്‍ ശ്രീലങ്കയ്ക്കും ജയം ഏറെ ആവശ്യമാണ്. ബംഗ്ലാദേശിനെ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയ ലങ്ക കഴിഞ്ഞ മത്സരത്തില്‍ പാക്കിസ്ഥാനോട് തോല്‍വിയേറ്റു വാങ്ങിയതാണ് തിരിച്ചടിയായത്. ഇന്നത്തെ മത്സരം വിജയിക്കാനായില്ലെങ്കില്‍ ശ്രീലങ്കയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിക്കും.

ശ്രീലങ്ക: യശോധ മെന്‍ഡിസ്, നിപുനി ഹന്‍സിക, അനുഷ്ക സഞ്ജീവനി, ഹസിനി പെരേര, റെബേക്ക വാന്‍ഡോര്‍ട്, ഒഷാഡി രണസിംഗേ, നിലാക്ഷി ഡി സില്‍വ, ശശികല സിരിവര്‍ദ്ധനേ, സുഗന്ധിക കുമാരി, ഉദ്ദേശിക പ്രബോധിനി, മാല്‍ഷ ഷെഹാനി

ഇന്ത്യ: മിത്താലി രാജ്, സ്മൃതി മന്ഥാന, ഹര്‍മ്മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ്മ, അനൂജ പാട്ടില്‍, വേദ കൃഷ്ണമൂര്‍ത്തി, ജൂലന്‍ ഗോസ്വാമി, താനിയ ഭാട്ടിയ, എക്ത ബിഷ്ട്, ശിഖ പാണ്ഡേ, പൂനം യാദവ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement