തായ്‍ലാന്‍ഡിനെ തകര്‍ത്ത പാക്കിസ്ഥാനും ആദ്യ ദിവസം വിജയം

വനിത ടി20 ഏഷ്യകപ്പിന്റെ ആദ്യ ദിവസം വിജയം നേടി പാക്കിസ്ഥാനു. തായ്‍ലാന്‍ഡിനെതിരെ 8 വിക്കറ്റിന്റെ ആധികാരിക ജയമാണ് പാക്കിസ്ഥാന്‍ നേടിയത്. താരതമ്യേന ഭേദപ്പെട്ട തുടക്കം ലഭിച്ച തായ്‍ലാന്‍ഡ് പിന്നീട് തകര്‍ന്നടിയുകയായിരുന്നു. 31/0 എന്ന നിലയില്‍ നിന്ന് 32/4 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ തായ്‍‍ലാന്‍ഡ് 20 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 8 വിക്കറ്റിന്റെ നഷ്ടത്തില്‍ 67 റണ്‍സാണ് നേടിയത്. 17 റണ്‍സ് നേടിയ നാട്ടക്കന്‍ ചാന്റം, സോര്‍നാരിന്‍ തിപ്പോച്ച എന്നിവരാണ് തായ്‍ലാന്‍ഡിനു വേണ്ടി ടോപ് സ്കോറര്‍മാര്‍ ആയത്. പാക്കിസ്ഥാനു വേണ്ടി സന മിര്‍ രണ്ടും ഡയാന ബൈഗ്, നശ്ര സന്ധു, നിദ ദാര്‍, കൈനത് ഇംതിയാസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 13.1 ഓവറില്‍ വിജയം നേടി. 2 വിക്കറ്റുകള്‍ നഷ്ടമായ ടീമിനു വേദി നാഹിദ ഖാന്‍ 38 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. ജവേരിയ ഖാന്‍ 18 റണ്‍സ് നേടി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial