തായ്‍ലാന്‍ഡിനെതിരെ 156 റൺസ് നേടി ശ്രീലങ്ക, മികവ് പുലര്‍ത്തി ഹര്‍ഷിതയും നീലാക്ഷിയും

Harshithasrilanka

ഏഷ്യ കപ്പ് ടി20യിൽ തായ്‍ലാന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 156 റൺസ് നേടി ശ്രീലങ്ക. 81 റൺസ് നേടിയ ഹര്‍ഷിത മാധവിയും പുറത്താകാതെ 39 റൺസ് നേടിയ നീലാക്ഷി ഡി സിൽവയും ആണ് ശ്രീലങ്കന്‍ നിരയിൽ തിളങ്ങിയത്. ഒന്നാം വിക്കറ്റിൽ ശ്രീലങ്ക 63 റൺസ് നേടിയപ്പോള്‍ ചാമരി അത്തപ്പത്തു 12 റൺസ് നേടി പുറത്തായപ്പോള്‍ ഹസിനി പെരേരയുടെ വിക്കറ്റും ലങ്കയ്ക്ക് വേഗം നഷ്ടമായി. അതിന് ശേഷം മൂന്നാം വിക്കറ്റിൽ മാധവിയും നീലാക്ഷയും ചേര്‍ന്ന് 61 റൺസ് കൂട്ടിചേര്‍ക്കുകയായിരുന്നു.

മാധവി 69 പന്തിൽ 81 റൺസും നീലാക്ഷി 21 പന്തിൽ 39 റൺസും ആണ് നേടിയത്.