ബംഗ്ലാദേശ് വിജയത്തിനു പിന്നിലെ ഇന്ത്യന്‍ കരങ്ങള്‍

ഇന്ത്യയെ കീഴടക്കി തങ്ങളുടെ പ്രഥമ ഏഷ്യ കപ്പ് വിജയം സ്വന്തമാക്കിയ ബംഗ്ലാദേശിന്റെ ചരിത്ര വിജയത്തിനു പിന്നിലും ഇന്ത്യന്‍ സാന്നിധ്യമുണ്ട്. മൂന്നാഴ്ച മുമ്പ് ടീമിന്റെ കോച്ചായി ചുമതലയേറ്റത് ഒരു ഇന്ത്യന്‍ താരമാണ്. ഇംഗ്ലണ്ട് താരം ഡേവിഡ് കാപ്പെലിനു കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബംഗ്ലാദേശ് ബോര്‍ഡ് തീരുമാനിച്ചതോടെ പുതിയ ദൗത്യം ഏറ്റെടുത്തത് മുന്‍ ഇന്ത്യന്‍ താരം അഞ്ജു ജൈന്‍ ആയിരുന്നു. മേയ് 21നു ചുമതലയേറ്റ അഞ്ജുവിന്റെ പരിശീലനത്തില്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയെ രണ്ട് വട്ടമാണ് ബംഗ്ലാദേശ് കീഴടക്കിയത്. ഏഷ്യ കപ്പ് ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ആദ്യ തോല്‍വികളായിരുന്നു ഇവ.

ഇന്ത്യയെ 2012 ലോക ടി20, 2013 ലോകകപ്പ് എന്നിയിനങ്ങളില്‍ അഞ്ജു പരിശീലിപ്പിച്ചിട്ടുണ്ട്. ഒരു വിദേശ ടീമുമായുള്ള ആദ്യ പരിശീലന ദൗത്യമാണ് അഞ്ജുവിനു ബംഗ്ലാദേശ് കോച്ച് എന്ന റോള്‍. അഞ്ജുവിനൊപ്പം അസിസ്റ്റന്റ് കോച്ച് ദേവിക പാല്‍ഷികാര്‍, അനൂജ ഡാല്‍വി(ഫിസിയോ) എന്നിവരും ഇന്ത്യക്കാരാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial