തായ്‍ലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് രണ്ടാം ജയം

- Advertisement -

തായ്‍ലാന്‍ഡിനെതിരെ 66 റണ്‍സ് ജയം നേടി ഇന്ത്യന്‍ വനിതകള്‍. ഏഷ്യ കപ്പ് ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ തായ്‍ലാന്‍ഡിനു 20 ഓവറില്‍ 66/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ബാറ്റിംഗില്‍ 27 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയും ബൗളിംഗില്‍ മൂന്ന് വിക്കറ്റും നേടിയ ഹര്‍മ്മന്‍പ്രീത് കൗര്‍ ആണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്കായി മോന മേശ്രാം(32), സ്മൃതി മന്ഥാന(29), അനുജൂ പാട്ടില്‍(22), ഹര്‍മ്മന്‍പ്രീത് കൗര്‍(27*) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍. തായ്‍ലാന്‍ഡിനു വേണ്ടി വോംഗ്പാക ലീംഗ്പ്രാസെര്‍ട് രണ്ടും രത്നപോണ്‍ പാഡുംഗ്ലേര്‍ഡ്, നത്തായ ബോച്ചാത്തം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ബൗളിംഗില്‍ ഇന്ത്യയ്ക്കായി ഹര്‍മ്മന്‍പ്രീത് കൗര്‍ മൂന്നും ദീപ്തി ശര്‍മ്മ രണ്ടും വിക്കറ്റ് നേടി. പൂനം യാദവ്, പൂജ വസ്ട്രാകര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 21 റണ്‍സ് നേടിയ നത്തായ ബോച്ചാത്തം ആണ് തായ്‍ലാന്‍ഡിന്റെ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement