ഏഷ്യ കപ്പ് ഫൈനലില്‍ ബാറ്റിംഗ് ഇന്ത്യയ്ക്ക്

- Advertisement -

ഏഷ്യ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനോടേറ്റ അപ്രതീക്ഷിത തോല്‍വിയ്ക്ക് പകരം ചോദിക്കുക എന്ന ലക്ഷ്യത്തോടെയാവും ഇന്ത്യ ഇന്നിറങ്ങുക. നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ തോല്‍വി പിണഞ്ഞുവെങ്കിലും ഇന്ത്യ തന്നെയാണ് കപ്പുയര്‍ത്തുവാന്‍ സാധ്യതയുള്ള ടീം. ബാറ്റിംഗും ബൗളിംഗും ഒരു പോലെ ക്ലിക്ക് ആയാല്‍ ബംഗ്ലാദേശിനെ നിഷ്പ്രഭമാക്കി ഇന്ത്യയ്ക്ക് കിരീടം ഉയര്‍ത്താനാകും.

എന്നാല്‍ ഏഷ്യ കപ്പില്‍ തങ്ങള്‍ക്ക് ആദ്യ തോല്‍വി അടിച്ചേല്പിച്ച ബംഗ്ലാദേശിനെ വിലക്കുറിച്ച് ഇന്ത്യ കാണുകയില്ല. ശ്രീലങ്കയോട് ആദ്യ മത്സരത്തില്‍ തോറ്റ് തുടങ്ങിയ ബംഗ്ലാദേശ് പിന്നീട് പാക്കിസ്ഥാനെയും ഇന്ത്യയെയും കീഴടക്കിയാണ് അപ്രതീക്ഷിത ഫൈനല്‍ സ്ഥാനം ഉറപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement