ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 142 റൺസിന്റെ വിജയലക്ഷ്യം

- Advertisement -

ഏഷ്യ കപ്പ് ടി20 മത്സരത്തില്‍ മൂന്നാം മത്സരത്തിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ബംഗ്ലാദേശിനെതിരെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തു. ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മ്മന്‍പ്രീത് കൗറിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയെ 141 ൽ എത്തിച്ചത്. 37 പന്തിൽ ആറ് ബൗണ്ടറികളുൾപ്പടെ 42 റൺസാണ് കൗർ എടുത്തത്.

പാക്കിസ്ഥാനെ തകർത്ത ആത്മവിശ്വാസവുമായാണ് ബംഗ്ലാദേശ് ഇന്ന് ഇന്ത്യക്കെതിരെ ഇറങ്ങിയത്. തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി ഏഷ്യ കപ്പിന്റെ ഫൈനൽ ഉറപ്പിക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സ്മൃതി മന്ഥാനയുടെ (2) വിക്കറ്റ് പോയത് ഇന്ത്യയെ തെല്ലൊന്നു ബാധിച്ചെങ്കിലും പെട്ടെന്ന് തന്നെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നു. മിത്താലി രാജ് (15), മോന മേശ്രാം(14), ദീപ്തി ശര്‍മ്മ(32), പൂജ വസ്ട്രാക്കര്‍(20) എന്നി൮വർ ഇന്ത്യക്ക് വേണ്ടി പൊരുതി. അനുജ പാട്ടില്‍,താനിയ ഭാട്ടിയ എന്നിവർ ഓരോ റൺസെടുത്ത് പുറത്തായി.

ക്യാപ്റ്റൻ ഹര്‍മ്മന്‍പ്രീത് കൗറിന്റെ വിക്കറ്റാണ് മത്സരത്തിലെ വഴിത്തിരിവായത്. കൗറിന്റെ വിക്കറ്റിന് പുറമെ ഇന്ത്യൻ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ടത് റുമാന അഹമ്മദാണ്. നാലോവറിൽ 21 റൺസ് മാത്രം വിട്ടു നൽകി മൂന്നു വിക്കറ്റാണ് റുമാന നേടിയത്. ബംഗ്ലാദേശ് ക്യാപ്റ്റൻ സൽ‍മ ഖാത്തുന്‍ ഒരു വിക്കറ്റും നേടി.

ഒടുവിൽ വിവരം കിട്ടുമ്പോൾ ആറോവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 45 റൺസെടുത്തിട്ടുണ്ട് ബംഗ്ലാദേശ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement