കൂറ്റന്‍ ജയവുമായി പാക്കിസ്ഥാന്‍, പോയിന്റ് പട്ടികയില്‍ ഒന്നാമത്

- Advertisement -

മലേഷ്യയ്ക്കെതിരെ 147 റണ്‍സ് വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടിയപ്പോള്‍ മലേഷ്യക്ക് 18.4 ഓവറില്‍ 30 റണ്‍സിനു ഓള്‍ഔട്ട് ആയി. പാക്കിസ്ഥാനു വേണ്ടി നിദ ദാര്‍ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി. 41 റണ്‍സ് നേടിയ നിദ നാല് മലേഷ്യന്‍ വിക്കറ്റും നേടി. സന മിര്‍, ജവേരിയ ഖാന്‍, നശ്ര സന്ധു എന്നിവര്‍ ഓരോ വിക്കറ്റ് നേടി. മൂന്ന് മലേഷ്യന്‍ താരങ്ങള്‍ റണ്ണൗട്ടായി പുറത്തായി.

വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് പാക്കിസ്ഥാന്‍ എത്തി. ഇന്ന് ശ്രീലങ്കയെ നേരിടുന്ന ഇന്ത്യയ്ക്ക് വിജയം ഉറപ്പിക്കുവാനായാല്‍ ഇന്ത്യ വീണ്ടും പോയിന്റ് പട്ടികയില്‍ മുമ്പിലെത്തും.

ബിസ്മ മഹ്റൂഫ്(62), നിദ ദാര്‍(41), ജവേരിയ ഖാന്‍(31) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് പാക്കിസ്ഥാന്‍ 177 റണ്‍സിലേക്ക് എത്തിയത്. നിദ ദാര്‍ 27 പന്തില്‍ നിന്ന് തന്റെ 41 റണ്‍സ് നേടിയപ്പോള്‍ 37 പന്തില്‍ നിന്നാണ് പാക് ക്യാപ്റ്റന്‍ ബിസ്മ മഹ്റൂഫിന്റെ ബാറ്റിംഗ് പ്രകടനം. മലേഷ്യയ്ക്കായി സാഷ ആസ്മി, സൂമിക ആസ്മി, ഐന്ന ഹമിസ ഹാഷിം എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement