ഫൈനലുറപ്പിച്ച് ബംഗ്ലാദേശ്, ഇനി ഇന്ത്യയുമായി കിരീടപ്പോരാട്ടം

- Advertisement -

ഏഷ്യ കപ്പ് ടി20യുടെ ഫൈനലുറപ്പിച്ച് ബംഗ്ലാദേശ്. ശ്രീലങ്കയോട് തോറ്റ് ടൂര്‍ണ്ണമെന്റ് ആരംഭിച്ച ബംഗ്ലാദേശ് പാക്കിസ്ഥാനെയും ഇന്ത്യയെയും കീഴടക്കിയാണ് ടൂര്‍ണ്ണമെന്റില്‍ തങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിച്ചത്. അവസാന മത്സരത്തില്‍ ആതിഥേയരായ മലേഷ്യയ്ക്കെതിരെ 75 റണ്‍സ് വിജയം കൂടി നേടിയതോടെ എട്ട് പോയിന്റുകളുമായി ബംഗ്ലാദേശ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു. പോയിന്റ് പട്ടികയില്‍ ഇന്ത്യയ്ക്കും 8 പോയിന്റാണുള്ളത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 131 റണ്‍സ് വിജയ ലക്ഷ്യമാണ് മലേഷ്യയ്ക്ക് മുന്നില്‍ നല്‍കിയത്. എന്നാല്‍ 20 ഓവറില്‍ മലേഷ്യയ്ക്ക് 55 റണ്‍സ് മാത്രമേ നേടാനായുള്ളു. 9 വിക്കറ്റുകളും ടീമിനു നഷ്ടമായി. ഒരു ജയം പോലുമില്ലാതെയാണ് ആതിഥേയര്‍ ടൂര്‍ണ്ണമെന്റ് അവസാനിപ്പിക്കുന്നത്.

ബംഗ്ലാദേശിനു വേണ്ടി റുമാന അഹമ്മദ്  മൂന്ന് വിക്കറ്റും ജഹനാര അലം, സല്‍മ ഖാത്തുന്‍, നാഹിദ അക്തര്‍, ഖദീജ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement