
മലേഷ്യയ്ക്കെതിരെയുള്ള അവസാന ലീഗ് മത്സരത്തില്‍ ജയം നേടാനായാല്‍ ബംഗ്ലാദേശിനു ഏഷ്യ കപ്പ് ടി20 ഫൈനലുറപ്പിക്കാം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനു ലഭിച്ച തുടക്കം മികച്ചതാണെങ്കിലും പിന്നീട് റണ്ണൊഴുക്ക് കുറയുന്ന കാഴ്ചയാണ് കണ്ടത്. ഓപ്പണര്‍മാരായ അയഷ റഹ്മാനും ഷമീമ സുല്‍ത്താനയും ചേര്‍ന്ന് ആദ്യ ഓവറുകളില്‍ വേഗത്തില്‍ സ്കോറിംഗ് നടത്തിയെങ്കിലും പിന്നീട് മലേഷ്യന്‍ ബൗളിംഗ് നിര റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടുകയായിരുന്നു. 20 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ ബംഗ്ലാദേശ് 130 റണ്‍സ് നേടുകയായിരുന്നു.
10ാം ഓവറില്‍ ആദ്യ വിക്കറ്റായി പുറത്താകുമ്പോള്‍ 27 പന്തില്‍ നിന്ന് 31 റണ്‍സാണ് അയഷ നേടിയത്. സ്കോര്‍ ബോര്‍ഡില്‍ 59 റണ്‍സായിരുന്നു അപ്പോള്‍. അതേ ഓവറില്‍ ഷമീമ സുല്‍ത്താനയെയും പുറത്താക്കി വിനിഫ്രെഡ് ദുരൈസിംഗം ബംഗ്ലാദേശിനു കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാക്കി.
അടുത്ത പത്തോവറില്‍ 71 റണ്‍സാണ് ബംഗ്ലാദേശിനു നേടാനായത്. ഷമീമ സുല്‍ത്താന്‍ 43 റണ്‍സ് നേടി. മലേഷ്യയ്ക്ക് വേണ്ടി വിനിഫ്രെഡ് ദുരൈസിംഗം രണ്ടും സാഷ ആസ്മിയും ഒരു വിക്കറ്റ് നേടി. 12 പന്തില്‍ 26 റണ്‍സ് നേടിയ ഫഹിമ ഖാത്തുന്‍ 15 റണ്‍സ് നേടിയ സന്ജിഡ ഇസ്ലാം എന്നിവരുടെ പ്രകടനവും ബംഗ്ലാദേശിനു നിര്‍ണ്ണായകമായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial