
- Advertisement -
ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പ് ടി20യില്‍ വിജയം നേടി ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 141/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ 2 പന്തുകള്‍ ശേഷിക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. ഫര്‍ഗാന ഹക്ക് നേടിയ അര്‍ദ്ധ ശതകവും(52*) റുമാന അഹമ്മദിന്റെ പുറത്താകാതെ നേടിയ 42 റണ്‍സുമാണ് ബംഗ്ലാദേശിനെ ലക്ഷ്യത്തിലേക്കെത്തിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 93 റണ്‍സാണ് 71 പന്തില്‍ നിന്ന് നേടിയത്.
ഷമീമ സുല്‍ത്താന 33 റണ്‍സ് നേടി ബംഗ്ലാദേശിനു മികച്ച തുടക്കം നല്‍കിയിരുന്നു. പൂനം യാദവ്, പജ വസ്ട്രാക്കര്‍, രാജേശ്വരി ഗായക്വാഡ് എന്നിവരാണ് ഇന്ത്യയുടെ വിക്കറ്റ് നേട്ടക്കാര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement