ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം

- Advertisement -

ഏഷ്യ കപ്പ് T20 യിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുക്കാൻ മാത്രമേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റും ഏഴു പന്തും ശേഷിക്കെ വിജയം കണ്ടു.

ബംഗ്ലാദേശിനോടേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ നിന്ന് തിരിച്ചുവരുവാനായി ശ്രീലങ്കയ്ക്കെതിരെ മികച്ച ജയം ലക്ഷ്യമാക്കി ഇന്ത്യ ആദ്യം ബൗള്‍ ചെയ്തത്. ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തുവാന്‍ ശ്രീലങ്കയ്ക്കും ജയം ഏറെ ആവശ്യമായിരുന്നു. ഇന്ത്യൻ ബൗളിംഗ് കരുത്തിനു മുന്നിൽ പിടിച്ച് നിൽക്കാൻ ശ്രീലങ്കയ്ക്കായില്ല. ഹസിനി പെരേരയുടെ ഒറ്റയാൾ പോരാട്ടത്തിനും ലങ്കയെ രക്ഷിക്കാനായില്ല. ശ്രീലങ്കൻ നിരയിൽ യശോധ മെന്‍ഡിസ് (27) ഹസിനി പെരേര(46*) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.

എക്ത ബിഷ്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജൂലന്‍ ഗോസ്വാമി, അനൂജ പാട്ടില്‍, പൂനം യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മിത്താലി രാജ് (23), സ്മൃതി മന്ഥാന(12), ഹര്‍മ്മന്‍പ്രീത് കൗര്‍(24) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. അനൂജ പാട്ടില്‍(19*), വേദ കൃഷ്ണമൂര്‍ത്തി(29*) എന്നിവർ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement