ബെലിന്‍ഡ ക്ലാര്‍ക്കിന്റെ റെക്കോര്‍ഡ് പഴങ്കഥ, ഇനി റെക്കോര്‍ഡിനുടമ അമേലിയ കെര്‍

- Advertisement -

ബെലിന്‍ഡ ക്ലാര്‍ക്കിന്റെ 229 റണ്‍സിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കി ന്യൂസിലാണ്ടിന്റെ അമേലിയ കെര്‍. 1997ല്‍ ബെലിന്‍ഡ ക്ലാര്‍ക്ക് ഡെന്മാര്‍ക്കിനെതിരെ നേടിയ റെക്കോര്‍ഡാണ് ഇന്നത്തെ പ്രകടനത്തിലൂടെ അമേലിയ കെര്‍ മറികടന്നത്. തന്റെ കന്നി ശതകമാണ് ഇന്ന് കെര്‍ നേടിയത്. അത് തന്നെ ഇരട്ട ശതകമാക്കി മാറ്റുവാനും ഏറ്റവും ഉയര്‍ന്ന സ്കോറാക്കി മാറ്റുവാനും അമേലിയ കെറിനായി.

145 പന്തില്‍ നിന്ന് 31 ബൗണ്ടറിയും 2 സിക്സും സഹിതമാണ് കെറിന്റെ 232 റണ്‍സ്. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ബെലിന്‍ഡ ക്ലാര്‍ക്കിനെ പോലെ പുറത്താകാതെ നില്‍ക്കുവാനും കെറിനു സാധിച്ചു. ഇന്നിംഗ്സിന്റെ അവസാന മൂന്ന് പന്തുകളില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്സും നേടിയാണ് റെക്കോര്‍ഡ് നേട്ടം കെര്‍ സ്വന്തമാക്കിയത്.

ബെലിന്‍ഡ 155 പന്തില്‍ നിന്നാണ് നേട്ടം കൈവരിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement