അലൈസ ഹീലി ലെന്‍ഡ്‍ലീസ് ബ്രേക്കേഴ്സ് നായിക

അലക്സ് ബ്ലാക്ക്‍വെല്‍ റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലൈസ ഹീലിയെ ടീമിന്റെ നായികയായി പ്രഖ്യാപിച്ച് ലെന്‍ഡ്‍ലീസ് ബ്രേക്കേഴ്സ്. വരാന്‍ പോകുന്ന വനിതകളുടെ നാഷണല്‍ ക്രിക്കറ്റ് ലീഗ് സീസണിലേക്കാണ് ഈ നിയമനം. സിഡ്നി സിക്സേഴ്സ് ഉപ നായികയാണ് ഹീലി. എല്‍സെ പെറിയ്ക്ക് പരിക്കേറ്റപ്പോള്‍ താരം സിക്സേഴ്സിനെ നയിക്കുകയം ചെയ്തിരുന്നു. ടീമിനെ വനിത ബിഗ് ബാഷ് ആദ്യ കിരീടത്തിലേക്കും താരം ടീമിനെ നയിച്ചു.

ഓസ്ട്രേലിയ എ ടീമിന്റെ നായിക ആയി പ്രവര്‍ത്തിച്ച പരിചയവും അലൈസയ്ക്കുണ്ട്. എട്ട് വര്‍ഷത്തോളം ബ്രേക്കേഴ്സില്‍ കളിച്ച ശേഷമാണ് അലക്സ് ബ്ലാക്ക്‍െവല്‍ ഈ വര്‍ഷം ആദ്യം കളി മതിയാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial