
ഐസിസി ചാമ്പ്യന്‍ഷിപ്പ് മാച്ചിന്റെ ഭാഗമായി പരിഗണിക്കുന്ന ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ 7 വിക്കറ്റിനു പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. ബാറ്റിംഗ് തകര്‍ച്ച നേരിട്ട് 64/6 എന്ന നിലയിലേക്ക് വീണ് ഇംഗ്ലണ്ടിനെ വാലറ്റത്തിന്റെ പ്രകടനമാണ് 189 എന്ന സ്കോറിലേക്ക് എത്തിച്ചത്. 9 വിക്കറ്റുകളുടെ നഷ്ടത്തിലാണ് നിശ്ചിത 50 ഓവറില്‍ ഇംഗ്ലണ്ട് ഈ സ്കോറിലേക്ക് എത്തിയത്. 72 റണ്‍സുമായി പുറത്താകാതെ നിന്ന കാത്തറിന്റ് ബ്രണ്ടിന്റെ പ്രകടനമാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിനു മാന്യത പകര്‍ന്നത്.
ലോറ മാര്‍ഷ്(15), സോഫി എക്സെല്‍സ്റ്റോണ്‍(12*) എന്നിവരും ബ്രണ്ടിനു ആവശ്യമായ പിന്തുണ നല്കി. ശബിനം ഇസ്മയില്‍, അയബോംഗ ഖാക്ക എന്നിവര്‍ മൂന്ന് വീതം വിക്കറ്റുമായി ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. മരിസാനേ കാപ്പ്, ച്ലോ ട്രയണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
190 റണ്‍സ് ലക്ഷ്യം മൂന്ന് വിക്കറ്റുകളുടെ നഷ്ടത്തില്‍ 45.3 ഓവറിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. 92 റണ്‍സുമായി ലിസേല്‍ ലീ പുറത്താകാതെ നിന്നപ്പോള്‍ ഡേന്‍ വാന്‍ നീക്കെര്‍ക്ക്(58), മിഗ്നണ്‍ ഡു പ്രീസ്(36*) എന്നിവരും ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. 5/2 എന്ന നിലയില്‍ നിന്നാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിനെ ലീയും സംഘവും രക്ഷിച്ചെടുത്തത്.
ഇംഗ്ലണ്ടിനായി അന്യ ഷ്രുബ്സോള്‍ രണ്ടും കാത്തറിന്‍ ബ്രണ്ട് ഒരു വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial