2017 ലോകകപ്പിലെ ഹീറോ അനിയ ഷ്രുബ്സോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇംഗ്ലണ്ടിന്റെ 2017 ലോകകപ്പ് ഹീറോ ആയിരുന്ന അനിയ ഷ്രുബ്‌സോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2017-ൽ ഇംഗ്ലണ്ട് സ്വന്തം മണ്ണിൽ കിരീടം നേടിയപ്പോൾ ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ആറ് വിക്കറ്റ് വീഴ്ത്തി താരമായത് ഷ്രുബ്സോൾ ആയിരുന്നു. 2017 ഉൾപ്പെടെ രണ്ട് ലോകകപ്പുകൾ ഇംഗ്ലണ്ടിനൊപ്പം ഷ്രുബ്സോൾ നേടിയിട്ടുണ്ട്.20220414 144639

രണ്ട് തവണ ആഷസ് ജേതാവ് കൂടിയായ 30-കാരി എല്ലാ ഫോർമാറ്റുകളിലുമായി 173 അന്താരാഷ്ട്ര മത്സരങ്ങൾ ഇംഗ്ലണ്ടിനായി കളിച്ചു. 227 വിക്കറ്റുകൾ വീഴ്ത്തി. നിലവിൽ ഏകദിനത്തിൽ ഇംഗ്ലണ്ടിന്റെ നാലാമത്തെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരിയാണ്, കൂടാതെ ടി20യിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയതും ഷ്രുബ്സോൾ ആണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് തുടരും എന്നാണ് ഷ്രുബ്സോൾ അറിയിച്ചിരിക്കുന്നത്.

Exit mobile version