ഷെഫാലി-സ്മൃതി കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് പ്രകടനത്തില്‍ വലിയ ജയം സ്വന്തമാക്കി ഇന്ത്യ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വിന്‍ഡീസിനെതിരെ ആദ്യ ടി20 മത്സരത്തില്‍ 84 റണ്‍സിന്റെ വലിയ വിജയം സ്വന്തമാക്കി ഇന്ത്യ. ഷെഫാലി വര്‍മ്മ-സ്മൃതി മന്ഥാന കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ നേടിയ 143 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. 15 വയസ്സുകാരി ഷെഫാലി 73 റണ്‍സും സ്മൃതി മന്ഥാന 67 റണ്‍സും നേടി ഇന്ത്യയെ 102/0 എന്ന സ്കോറിലേക്ക് എത്തിച്ചു. 6 ബൗണ്ടറിയും 4 സിക്സും ആണ് ഷെഫാലി നേടിയത്. ഈ കൂട്ടുകെട്ട് ടി20യില്‍ ഏത് വിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും വലിയ റെക്കോര്‍ഡാണ്.

അതേ സമയം മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 20 ഓവറില്‍ നിന്ന് 101/9 എന്ന സ്കോര്‍ മാത്രമാണ് നേടിയത്. വിന്‍ഡീസിന്റെ ഷെര്‍മൈന്‍ കാംപെല്‍ 33 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി രാധ യാഥവ്, ശിഖ പാണ്ടേ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.