വനിത ടി20 ചാലഞ്ചിനായി താരങ്ങൾ യു.എ.ഇയിലെത്തി

Womens T20 Challange Uae Flight

2020 വനിതാ ടി20 ചാലഞ്ചിനുള്ള ടീം അംഗങ്ങൾ മത്സരത്തിനായി യു.എ.ഇയിൽ എത്തി. മുംബൈയിൽ 9 ദിവസത്തെ ക്വറന്റൈൻ കഴിഞ്ഞതിന് ശേഷമാണ് താരങ്ങൾ എല്ലാവരും യു.എ.ഇയിലേക്ക് തിരിച്ചത്. ഇവിടെ എത്തിയ താരങ്ങൾ 6 ദിവസം ക്വറന്റൈനിൽ ഇരുന്നതിന് ശേഷമായിരിക്കും പരിശീലനത്തിന് ഇറങ്ങുക. ഇതിനിടയിൽ താരങ്ങൾ മൂന്ന് തവണ കൂടി കോവിഡ് ടെസ്റ്റിന് വിധേയരാവും. സംഘത്തിൽ 30 വനിതാ താരങ്ങളാണ് ഉള്ളത്.

നവംബർ 4 മുതൽ 9 വരെയാണ് വനിതകളുടെ ടി20 ചാലഞ്ച് ടൂർണമെന്റ് നടക്കുക. 3 ടീമുകളായി മത്സരിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ നവംബർ 9ന് ഷാർജയിൽ വെച്ച് നടക്കും. സൂപ്പർ നോവാസ്, ട്രെയിൽ ബ്ലെസേർസ്, വെലോസിറ്റി എന്നീ ടീമുകളാണ് ടി20 ചാലഞ്ചിൽ പങ്കെടുക്കുന്നത്. പ്രമുഖ ഇന്ത്യൻ താരങ്ങളായ ഹർമൻപ്രീത് കൗർ, സ്‌മൃതി മന്ദനാ, ജെമ്മിയ റോഡ്രിഗസ്, ഷഫാലി വർമ്മ എന്നിവർ യു.എ.ഇയിലേക്ക് തിരിക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Previous articleഫാന്‍ ബാനര്‍ മത്സരം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് ‌സി
Next articleഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളുടെ വേതനം വെട്ടിക്കുറച്ചു