
- Advertisement -
ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ഏക വനിത ആഷസ് ടെസ്റ്റ് സമനിലയില്‍. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 206/2 എന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ്(79*), ജോര്‍ജിയ എല്‍വിസ്(41*) എന്നിവരായിരുന്നു മത്സരം അവസാനിക്കുമ്പോള്‍ ക്രീസില്‍. ലോറന് വിന്‍ഫീല്‍ഡ്(34), താമി ബ്യൂമോണ്ട്(37) എന്നിവരാണ് പുറത്തായ താരങ്ങള്‍.
ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 280 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സില്‍ 448/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 213 റണ്‍സ് നേടി പുറത്താകാതെ നിന്ന എല്‍സെ പെറി ആണ് മത്സരത്തിലെ താരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement