
ഇന്ത്യയ്ക്കെതിരെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും തന്റെ എതിരാളികള്‍ ഇനിയും ഏറെ മെച്ചപ്പെടുമെന്നാണ് തന്റെ വിശ്വാസമെന്ന് പറഞ്ഞ് ഇന്നലത്തെ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട കുല്‍ദീപ് യാദവ്. ഇനിയും അധികം മത്സരങ്ങള്‍ ലഭിച്ചാല്‍ അയര്‍ലണ്ട് ലോക ക്രിക്കറ്റ് ഭൂപടത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട സാന്നിധ്യമായി മാറുമെന്നാണ് കുല്‍ദീപ് അറിയിച്ചത്.
ബാറ്റ്സ്മാന്മാര് നല്കിയ മികച്ച സ്കോറിനു ശേഷം കുല്‍ദീപ് യാദവും യൂസുവേന്ദ്ര ചഹാലും ചേര്‍ന്ന് അയര്‍ലണ്ടിനെ വട്ടം കറക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഏഴ് വിക്കറ്റുകളാണ് പങ്കുവെച്ചത്. ഇന്ത്യയുടെ 208 റണ്‍സിനെ പിന്തുടര്‍ന്നിറങ്ങിയ അയര്‍ലണ്ടിനു 132/9 എന്ന സ്കോറെ നേടാനായുള്ളു.
കുല്‍ദീപ് നാലും യൂസുവേന്ദ്ര ചഹാല്‍ മൂന്നും വിക്കറ്റാണ് ഇന്നലത്തെ മത്സരത്തില്‍ നേടിയത്. 200നു മേല്‍ ലക്ഷ്യമുള്ളതിനാല്‍ ബൗള്‍ ചെയ്യുക എപ്പോളും അനായാസമാണെന്നാണ് കുല്‍ദീപ് അഭിപ്രായപ്പെട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
