
വിന്‍ഡീസിനു വേണ്ടി വരാനിരിക്കുന്ന ഏകദിന ലോകകപ്പ് നേടുകയെന്നതാണ് തന്റെ ഇപ്പോളത്തെ ആഗ്രഹമെന്ന് പറഞ്ഞ് ക്രിസ് ഗെയില്‍. ലോകകപ്പില്‍ യോഗ്യത റൗണ്ട് കളിച്ച് കയറേണ്ടി വന്നുവെന്നത് തീര്‍ച്ച എന്നാല്‍ ഞങ്ങളെ എഴുതി തള്ളാറായിട്ടില്ല. ഞങ്ങള്‍ പുതിയ ടീമിനെ കെട്ടിപ്പടുക്കുകയാണ്. യുവ താരങ്ങള്‍ വരുന്നുണ്ട് അത് ടീമിനെ മികവുറ്റതാക്കുവാന്‍ സഹായിക്കും.
ഒറ്റ രാത്രി കൊണ്ട് മാറ്റം വരില്ല. എന്നാലും മെല്ലെ ഈ മാറ്റങ്ങള്‍ ടീമിനു ഗുണം ചെയ്യുമെന്ന് ഗെയില്‍ പറഞ്ഞു. ഒട്ടനവധി അനുഭവസമ്പത്തുള്ള താരങ്ങളെ ഞങ്ങള്‍ക്ക് നഷ്ടമായി എന്നാല്‍ ആരും എന്നും കളിച്ചുകൊണ്ടിരിക്കില്ല എന്നിരിക്കെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് വിന്‍ഡീസ് ക്രിക്കറ്റിനായി തുടര്‍ന്നും സംഭാവന ചെയ്യുക എന്നത് മാത്രമാണ് ഇപ്പോളത്തെ ലക്ഷ്യം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial