വിന്‍ഡീസ് പാക്കിസ്ഥാനിലേക്ക്, മൂന്ന് ടി20 കളിക്കും

- Advertisement -

മൂന്ന് ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി വിന്‍ഡീസ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ നവംബറില്‍ നടക്കാനിരുന്ന പരമ്പര ചില കാരണങ്ങളാല്‍ മാര്‍ച്ച് അവസാനത്തിലേക്ക് നീട്ടിയിരുന്നു. ഇപ്പോള്‍ അത് ഏപ്രില്‍ ആദ്യം നടക്കുമെന്നാണ് അറിയിപ്പ് ലഭിക്കുന്നത്.

ഏപ്രില്‍ 1, 2, 4 തീയ്യതികളില്‍ കറാച്ചിയില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുക. ആദ്യം ലാഹോര്‍ ആവും മത്സര വേദി എന്നാണ് തീരുമാനിച്ചിരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement