ലോകകപ്പിനു മുമ്പ് വിന്‍ഡീസിനു ഒരു അധിക സന്നാഹ മത്സരം കൂടി, എതിരാളികള്‍ ഓസ്ട്രേലിയ

ലോകകപ്പ് ആരംഭിയ്ക്കുന്നതിനു മുമ്പ് ഒരു സന്നാഹ മത്സരം കൂടി കളിയ്ക്കുവാനുള്ള അവസരം ലഭിച്ച് വിന്‍ഡീസ്. നിലവിലെ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെയാണ് വിന്‍ഡീസ് നേരിടുക. ഹാംഷയറിലെ എഗെസ് ബൗളിലാണ് മത്സരം നടക്കുക. ഐപിഎലിനു ശേഷം എല്ലാ താരങ്ങളെയും ഒപ്പം ചേര്‍ക്കുവാനായത് ഇപ്പോളാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ഈ സന്നാഹ മത്സരത്തിനു സമ്മതിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും വിന്‍ഡീസ് ക്രിക്കറ്റിന്റെ സിഇഒ ജോണി ഗ്രേവ് അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാനെതിരെ മേയ് 31നു നടക്കുന്ന ആദ്യ മത്സരത്തിനു മുമ്പ് തങ്ങളുടെ മികച്ച ഇലവനെ തിരഞ്ഞെടുക്കുവാന്‍ ഈ സന്നാഹ മത്സരങ്ങള്‍ സഹായിക്കുമെന്നും ജോണി ഗ്രേവ് അഭിപ്രായപ്പെട്ടു. സൗത്താംപ്ടണില്‍ മേയ് 19നാണ് വിന്‍ഡീസിന്റെ പരിശീലന ക്യാമ്പ് ആരംഭിയ്ക്കുന്നത്.

Exit mobile version