
പോര്‍ട്ട് ഓഫ് സ്പെയിനില്‍ ശക്തമായ നിലയിലേക്ക് വിന്‍ഡീസ് മുന്നേറുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 185 റണ്‍സിനു ശ്രീലങ്കയെ പുറത്താക്കിയ ആതിഥേയര്‍ രണ്ടാം ഇന്നിംഗ്സില്‍ 131/4 എന്ന നിലയിലാണ്. 64 റണ്‍സുമായി കീറണ്‍ പവലും 11 റണ്‍സ് നേടിയ ഷെയിന്‍ ഡോവ്റിച്ചുമാണ് ക്രീസില്‍ നില്‍ക്കുന്നത്. രണ്ടാം ഇന്നിംഗ്സില്‍ ലഹിരു കുമരയാണ് ലങ്കന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. കുമര രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സുരംഗ ലക്മലിനും രംഗന ഹെരാത്തിനും ഓരോ വിക്കറ്റ് ലഭിച്ചു. മത്സരത്തില്‍ 360 റണ്‍സിന്റെ ലീഡാണ് വിന്‍ഡീസ് സ്വന്തമാക്കിയിട്ടുള്ളത്.
നേരത്തെ ലങ്ക ഉച്ച ഭക്ഷണത്തിനു പിരിയുമ്പോളുള്ള സ്കോറായ 125/5 എന്ന സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ചുവെങ്കിലും 60 റണ്‍സ് കൂടി നേടുന്നതിനിടെ ഓള്‍ഔട്ട് ആവുകയായിരുന്നു. മിഗ്വല്‍ കമ്മിന്‍സിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് ലങ്കന്‍ ഇന്നിംഗ്സിനു വിരാമമിട്ടത്. ദേവേന്ദ്ര ബിഷു ഒരു വിക്കറ്റ് നേടി. 31 റണ്‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ല റണ്ണൗട്ടാവുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial