വിന്‍ഡീസിനെ 150 കടത്തി രാംദിന്‍

പരമ്പരയിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി വിന്‍ഡീസ്. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ടീമിനു പ്രസക്തമല്ലാത്ത മൂന്നാം ടി20 മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ 153 റണ്‍സാണ് നേടാനായത്. രണ്ടാം വിക്കറ്റില്‍ ആന്‍ഡ്രേ ഫ്ലെച്ചര്‍-മര്‍ലന്‍ സാമുവല്‍സ് കൂട്ടുകെട്ടും അവസാന ഓവറുകളില്‍ ദിനേശ് രാംദിന്റെ തകര്‍പ്പന്‍ ബാറ്റിംഗുമാണ് ടീമിനെ അഞ്ച് വിക്കറ്റുകളുടെ നഷ്ടത്തില്‍ 153 റണ്‍സിലേക്ക് എത്തിച്ചത്.

43 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ ഫ്ലെച്ചര്‍ തന്റെ ഇന്നിംഗ്സില്‍ 4 ബൗണ്ടറിയും മൂന്ന് സിക്സും നേടി. സാമുവല്‍സ് രണ്ട് വീതം ബൗണ്ടറിയും സിക്സും സഹിതം 25 പന്തില്‍ നിന്ന് 31 റണ്‍സ് നേടി. രണ്ടാം വിക്കറ്റില്‍ 72 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. രാംദിന്‍ 42 റണ്‍സ് നേടി പുറത്താകാതെ നിന്നു. 18 പന്തുകള്‍ നേരിട്ട താരം 4 ബൗണ്ടറിയും മൂന്ന് സിക്സും നേടി.

പാക്കിസ്ഥാനു വേണ്ടി ഷദബ് ഖാന്‍ രണ്ടും മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഉസ്മാന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial