മഴ സ്കോട്‍ലാന്‍ഡിനെ ചതിച്ചു, വിന്‍ഡീസ് ലോകകപ്പിനു യോഗ്യത നേടി

198 റണ്‍സിനു വിന്‍ഡീസിനെ എറിഞ്ഞിട്ട ശേഷം ലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ സ്കോട്‍ലാന്‍ഡ് 125/5 എന്ന നിലയില്‍ നില്‍ക്കെ 35.2ാം ഓവറില്‍ മഴ പെയ്തിറങ്ങിയതോടെ ഇരുവരും തമ്മിലുള്ള സൂപ്പര്‍ സിക്സ് മത്സരത്തില്‍ ഇനി കളി നടക്കില്ല എന്ന സാഹചര്യം വന്നപ്പോള്‍ മഴ നിയമപ്രകാരം 5 റണ്‍സിന്റെ ജയം സ്വന്തമാക്കി വിന്‍ഡീസ്. ജയത്തോടെ ലോകകപ്പിനു വിന്‍ഡീസ് യോഗ്യത നേടുകയും സ്കോട്‍ലാന്‍ഡ് പുറത്താകുകയും ചെയ്തു. 86 പന്തുകളില്‍ നിന്ന് 5 വിക്കറ്റുകള്‍ കൈയ്യിലിരിക്കെ 74 റണ്‍സായിരുന്നു സ്കോട‍്‍ലാന്‍ഡ് നേടേണ്ടിയിരുന്നത്. ജോര്‍ജ്ജ് മുന്‍സി(32*), മൈക്കല്‍ ലീസ്ക്(14*) എന്നിവരായിരുന്നു സ്കോ‍ട്‍ലാന്‍ഡിനായി ക്രീസില്‍ നിന്നിരുന്നത്.

25/3 എന്ന നിലയിലേക്ക തകര്‍ന്ന സ്കോട്‍ലാന്‍ഡിനെ കാലം മക്ലോഡ്(21), റിച്ചി ബെറിംഗ്ടണ്‍(33) എന്നിവരുടെ ചെറുത്തുനില്പും ആറാം വിക്കറ്റ് കൂട്ടുകെട്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് മഴ വില്ലനായി എത്തിയത്. മക്ലോഡിനെയും റിച്ചി ബെറിംഗ്ടണിനെയും പുറത്താക്കി ആഷ്‍ലി നഴ്സാണ് സ്കോട്‍ലാന്‍ഡിന്റെ കുതിപ്പിനു തടയിട്ടത്. കെമര്‍ റോച്ചും(2) ജേസണ്‍ ഹോള്‍ഡറും ചേര്‍ന്ന് ടോപ് ഓര്‍ഡറിനെ തകര്‍ത്തിരുന്നു.

നേരത്തെ എവിന്‍ ലൂയിസ്(66), മര്‍ലന്‍ സാമുവല്‍സ്(51) എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും സഫ്യാന്‍ ഷെറീഫ്, ബ്രാഡ്‍ലി വീല്‍ എന്നിവരുടെ മൂന്ന് വിക്കറ്റ് നേട്ടത്തിനു മുന്നില്‍ വിന്‍ഡീസ് 198 റണ്‍സിനു ഓള്‍ഔട്ട് ആയി. സഫ്യാന്‍ ഷെറീഫ് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎഫ് എ കപ്പ് സെമി ഫൈനൽ തിയ്യതികളായി
Next articleഗ്രീസ്മാനോട് അത്ലറ്റികോയിൽ തുടരാൻ അപേക്ഷിച്ച് കോസ്റ്റ