Site icon Fanport

വെസ്റ്റിന്‍ഡീസിന് 2 വിക്കറ്റ് നഷ്ടം, ഓപ്പണര്‍മാര്‍ പുറത്ത്

ദക്ഷിണാഫ്രിക്കയെ 342 റൺസിന് പുറത്താക്കിയ ശേഷം രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ വെസ്റ്റിന്‍ഡീസ് 71/2 എന്ന നിലയിൽ. 19 റൺസുമായി റെയ്മന്‍ റീഫറും 13 റൺസ് നേടി ജെര്‍മൈന്‍ ബ്ലാക്ക്വുഡും ആണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

ടാഗ്നരൈന്‍ ചന്ദര്‍പോള്‍(22), ക്രെയിഗ് ബ്രാത്‍വൈറ്റ് എന്നിവരുടെ വിക്കറ്റുകളാണ് വെസ്റ്റിന്‍ഡീസിന് നഷ്ടമായത്. ദക്ഷിണാഫ്രിക്കയുടെ സ്കോറിന് 271 റൺസിന് പിന്നിലായാണ് വെസ്റ്റിന്‍ഡീസ് ഇപ്പോള്‍ നിലകൊള്ളുന്നത്.

Exit mobile version