മൂന്ന് വിക്കറ്റ് നഷ്ടം, ലഞ്ചിന് പിരിയുമ്പോള്‍ വെസ്റ്റിന്‍ഡീസ് 114/3 എന്ന നിലയിൽ

ബാർബഡോസിൽ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ വെസ്റ്റിന്‍ഡീസിന്റെ നില പരുങ്ങലിൽ. 71/1 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ 114/3 എന്ന നിലയിലാണ്.

44 റൺസുമായി ക്രെയിഗ് ബ്രാത്‍വൈറ്റും 7 റൺസ് നേടി ജെര്‍മൈന്‍ ബ്ലാക്ക്ലുഡുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഷമാര്‍ ബ്രൂക്ക്സ്(39), എന്‍ക്രുമ ബോണ്ണർ എന്നിവരെയാണ് ഇന്ന് ടീമിന് നഷ്ടമായത്.

തലേ ദിവസത്തെ സ്കോറിനോട് 12 റൺസ് കൂടി നേടുന്നതിനിടെ ബ്രൂക്ക്സിന്റെ വിക്കറ്റ് വെസ്റ്റിന്‍‍ഡീസിന് നഷ്ടമായി. 39 റൺസ് നേടിയ താരത്തെ ജാക്ക് ലീഷാണ് പുറത്താക്കിയത്. 18 റൺസ് കൂടി നേടുന്നതിനിടെ ബോണ്ണറിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റ് സമ്മാനിച്ചു.

Exit mobile version