ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്

- Advertisement -

പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ വിന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യും. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയത് വിന്‍ഡീസ് ആയിരുന്നു. അവര്‍ സന്ദര്‍ശകരോട് ബൗള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. വിന്‍ഡീസ് നിരയില്‍ ഡെവണ്‍ സ്മിത്തും ഏറെ കാലത്തിനു ശേഷം തിരികെ ടീമിലേക്ക് എത്തുന്നുണ്ട്. ലങ്ക 2018നു ശേഷം ആദ്യമായാണ് കരീബിയന്‍ മണ്ണില്‍ ടെസ്റ്റ് കളിക്കാനെത്തുന്നത്.

വിന്‍ഡീസ്: ഡെവണ്‍ സ്മിത്ത്, ക്രെയിഗ് ബ്രാത്ത്‍വൈറ്റ്, കീറണ്‍ പവല്‍, ഷായി ഹോപ്, റോഷ്ടണ്‍ ചേസ്, ഷെയിന്‍ ഡോവ്റിച്ച്, ജേസണ്‍ ഹോള്‍ഡര്‍, ദേവേന്ദ്ര ബിഷൂ, കെമര്‍ റോച്ച്, മിഗ്വല്‍ കമ്മിന്‍സ്, ഷാനണ്‍ ഗബ്രിയേല്‍

ശ്രീലങ്ക: കുശല്‍ പെരേര, കുശല്‍ മെന്‍ഡിസ്, ദിനേശ് ചന്ദിമല്‍, ആഞ്ചലോ മാത്യൂസ്, റോഷന്‍ സില്‍വ, നിരോഷന്‍ ഡിക്ക്വെല്ല, ദില്‍രുവന്‍ പെരേര, രംഗന ഹെരാത്ത്, ലഹിരു ഗമാഗേ, ലഹിരു കുമര

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement