
13 വര്‍ഷത്തെ സഹകരണത്തിനു ശേഷം വിന്‍ഡീസ് ക്രിക്കറ്റുമായുള്ള ബന്ധം അവസാനിപ്പിച്ച് ഡിജിസെല്‍. വിന്‍ഡീസ് ക്രിക്കറ്റിന്റെ മുഖ്യ സ്പോണ്‍സറായി 2004-05 കാലയളവില്‍ കരാറിലെത്തിയ ഡിജിസെല്‍ ശ്രീലങ്കന്‍ പരമ്പര ആരംഭിക്കുന്നതിനു തൊട്ടു മുമ്പാണ് പിന്മാറിയത്. 2016ല്‍ നാല് വര്‍ഷത്തേക്കും കൂടി കരാര്‍ നീട്ടിയെങ്കിലും ബോര്‍ഡും കമ്പനിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കരാര്‍ അവസാനിപ്പിക്കുന്നതിലേക്ക് വഴിതെളിക്കുകയായിരുന്നു.
പുരുഷ, വനിത, യുവ ടീമുകളുടെ ജഴ്സിയില്‍ ഡിജിസെല്‍ എന്ന ലോഗോ ഇനിയുണ്ടാവുകയില്ല. ഇത്രയും കാലമുള്ള പിന്തുണയ്ക്ക് വിന്‍ഡീസ് ബോര്‍ഡ് ഡിജിസെല്ലിനോട് നന്ദി അറിയിച്ചിട്ടുണ്ട്. പുതിയ സ്പോണ്‍സറുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial