വിന്‍ഡീസ് പേസ് ബൗളിംഗ് നിര ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നു

കഴിഞ്ഞ കുറച്ച് നാളായി വിന്‍ഡീസിന്റെ ഫാസ്റ്റ് ബൗളിംഗ് യൂണിറ്റ് ഏറെ മികച്ച നില്‍ക്കുന്നതാണെന്ന് പറഞ്ഞ് ജേസണ്‍ ഹോള്‍ഡര്‍. വരാനിരിക്കുന്ന വിന്‍ഡീസ് പേസ് ബൗളര്‍മാര്‍ക്ക് മാതൃകയാക്കാവുന്ന പ്രകടനമാണ് ഇപ്പോളത്തെ ബൗളര്‍മാര്‍ കൊണ്ടുവരുന്നതെന്നും വിന്‍ഡീസ് നായകന്‍ പറഞ്ഞു. ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ 2-1ന് വിജയിച്ച തരത്തിലുള്ള പ്രകടനം ടീം പുറത്തെടുക്കുമെന്നാണ് ഹോള്‍ഡര്‍ പ്രത്യാശിക്കുന്നത്.

കഴിഞ്ഞ് രണ്ട് മൂന്ന് വര്‍ഷമായി വിന്‍ഡീസ് ബൗളര്‍മാരാണ് ടീമിനെ നയിക്കുന്പുതനത്. കെമര്‍ റോച്ച്, ഷാനണ്‍ ഗബ്രിയേല്‍ എന്നിവര്‍ എന്നും ടീമിനെ മുന്നില്‍ നിന്ന് നയിച്ചിട്ടുണ്ട്. പുതു തലമുറയിലും മികച്ച പേസര്‍മാര്‍ വരുന്നുണ്ടെന്നും അല്‍സാരി ജോസഫ് അത്തരത്തിലുള്ള താരമാണെന്നും ഹോള്‍ഡര്‍ പറഞ്ഞു. എന്നാല്‍ താരത്തിന് പരിക്കേറ്റത് കഴിഞ്ഞ പരമ്പരയില്‍ വലിയ തിരിച്ചടിയായി എന്നും ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു.

കൂടുതല്‍ അനുഭവസമ്പത്ത് ആര്‍ജിക്കുന്നതോടെ ടീമിന് ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ മികവും മെച്ചപ്പെട്ട റാങ്കിംഗും സ്വന്തമാക്കാനാകുമെന്ന് ജേസണ്‍ ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു.

Exit mobile version