
ഉച്ച ഭക്ഷണത്തിനു ശേഷം 20 പന്തുകള്‍ക്കുള്ളില്‍ ശ്രീലങ്ക ഓള്‍ഔട്ട് ആയപ്പോള്‍ പോര്‍ട്ട് ഓഫ് സ്പെയിനില്‍ 226 റണ്‍സിന്റെ ജയം സ്വന്തമാക്കി വിന്‍ഡീസ്. 226 റണ്‍സിനാണ് ലങ്ക രണ്ടാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയത്. 7 വിക്കറ്റ് നഷ്ടത്തില്‍ 222 എന്ന സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ലങ്കയ്ക്ക് 4 റണ്‍സ് കൂടിയെ മത്സരത്തില്‍ നേടാനായുള്ളു. ദേവേന്ദ്ര ബിഷുവും റോഷ്ടണ്‍ ചേസും കൂടി ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തുകയായിരുന്നു.
രണ്ടാം ഇന്നിംഗ്സില്‍ റോഷ്ടണ്‍ ചേസ് നാലും ദേവേന്ദ്ര ബിഷു മൂന്നും വിക്കറ്റാണ് നേടിയത്. കുശല്‍ മെന്‍ഡിസ്(102) ആണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. ഷെയിന്‍ ഡോവ്റിച്ച് ആണ് കളിയിലെ താരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial