300 റണ്‍സിനു പുറത്തായി വിന്‍ഡീസ്, ലങ്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം

- Advertisement -

ആദ്യ ഇന്നിംഗ്സില്‍ 300 റണ്‍സിനു ആതിഥേയരായ വിന്‍ഡീസിനെ പുറത്താക്കിയ ശ്രീലങ്ക മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 34/1 എന്ന നിലയില്‍. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിനു 13 റണ്‍സ് പിന്നിലായാണ് ശ്രീലങ്കയിപ്പോള്‍. 20 റണ്‍സ് നേടിയ കുശല്‍ ജനിത് പെരേരയാണ് പുറത്തായത്. മഹേല ഉഡാവട്ടേയും(11*) റണ്ണൊന്നുെമെടുക്കാതെ നൈറ്റ് വാച്ച്മാന്‍ കസുന്‍ രജിതയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ഷാനണ്‍ ഗബ്രിയേലിനാണ് ഏക വിക്കറ്റ് ലഭിച്ചത്.

118/2 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് 300 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഡേവണ്‍ സ്മിത്ത്(61), ഷെയിന്‍ ഡോവ്റിച്ച്(55) എന്നിവര്‍ വിന്‍ഡീസിനായി അര്‍ദ്ധ ശതകം നേടിയപ്പോള്‍ റോഷ്ടണ്‍ ചേസ് 41 റണ്‍സ് നേടി പുറത്തായി.

ശ്രീലങ്കയ്ക്കായി ലഹിരു കുമര നാലും കസുന്‍ രജിത മൂന്നും വിക്കറ്റും നേടി. സുരംഗ ലക്മല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അകില ധനന്‍ജയയ്ക്കാണ് ഒരു വിക്കറ്റ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement