വിന്‍ഡീസ് വിജയം 3 വിക്കറ്റുകള്‍ അകലെ

- Advertisement -

പോര്‍ട്ട് ഓഫ് സ്പെയിന്‍ ടെസ്റ്റിന്റെ അഞ്ചാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ വിന്‍ഡീസിന്റെ ജയം 3 വിക്കറ്റ് അകലെ. 231 റണ്‍സ് കൂടി നേടേണ്ട ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ 222/7 എന്ന നിലയിലാണ്. നിരോഷന്‍ ഡിക്ക്വെല്ലയുടെ(19) വിക്കറ്റ് റോഷ്ടണ്‍ ചേസ് നേടിയതോടെ അമ്പയര്‍മാര്‍ ലഞ്ചിനു പിരിയുവാന്‍ തീരുമാനിക്കുകയായിരുന്നു. കുശല്‍ മെന്‍ഡിസ്(102) തന്റെ ശതകം നേടി പുറത്തായ ശേഷം ശ്രീലങ്കന്‍ ചെറുത്ത് നില്പ് അവസാനിക്കുകയായിരുന്നു.

രണ്ട് വീതം വിക്കറ്റുമായി ഷാനണ്‍ ഗബ്രിയേല്‍, ദേവേന്ദ്ര ബിഷൂ, റോഷ്ടണ്‍ ചേസ് എന്നിവരാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചിരിക്കുന്നത്. ജേസണ്‍ ഹോള്‍‍ഡര്‍ക്കാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement