ന്യൂസിലാണ്ട് കുതിയ്ക്കുന്നു, ലീഡ് 117 റണ്‍സ്

ഓക്ലാന്‍ഡിലെ ഡേ നൈറ്റ് ടെസ്റ്റില്‍ ശക്തമായ നിലയില്‍ ന്യൂസിലാണ്ട്. ഇംഗ്ലണ്ടിനെ 58 റണ്‍സിനു പുറത്താക്കിയ ശേഷം ന്യൂസിലാണ്ട് ഒന്നാം ഇന്നിംഗ്സില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയിട്ടുള്ളത്. മത്സരത്തില്‍ 117  റണ്‍സിന്റെ ലീഡ് ന്യൂസിലാണ്ട് സ്വന്തമാക്കിക്കഴിഞ്ഞു. 91 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്ന കെയിന്‍ വില്യംസണ്‍ ആണ് ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നത്. ടോം ലാഥം(26), റോസ് ടെയിലര്‍(20) എന്നിവര്‍ക്ക് തുടക്കം ലഭിച്ചുവെങ്കിലും ക്രീസില്‍ ഏറെ നേരം നില്‍ക്കാനായില്ല. നായകന്‍ കെയിന്‍ വില്യംസണൊപ്പം 24 റണ്‍സുമായി ഹെന്‍റി നിക്കോളസ് ആണ് ക്രീസില്‍. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേര്‍സണ്‍ രണ്ടും സ്റ്റുവര്‍ട് ബ്രോഡ് ഒരു വിക്കറ്റുംനേടി.

നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 58 റണ്‍സില്‍ അവസാനിച്ചിരുന്നു. 33 റണ്‍സുമായി പുറത്താകാതെ നിന്ന ക്രെയിഗ് ഓവര്‍ട്ടണ്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ട്രെന്റ് ബൗള്‍ട്ട് ആറും ടിം സൗത്തി നാലും വിക്കറ്റാണ് ആതിഥേയര്‍ക്കായി നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യ – വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്
Next articleചാമ്പ്യൻസ് ലീഗ്, ചെൽസി സെമി ഫൈനലിന് അരികെ