ചരിത്രം സൃഷ്ടിച്ച് കെയിന്‍ വില്യംസണ്‍, ഏറ്റവുമധികം ടെസ്റ്റ് ശതകം നേടുന്ന ന്യൂസിലാണ്ട് താരം

17 ശതകങ്ങളുമായി ന്യൂസിലാണ്ട് ഇതിഹാസം മാര്‍ട്ടിന്‍ ക്രോ സഹതാരം റോസ് ടെയിലര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു കെയിന്‍ വില്യംസണ്‍ ഇതുവരെ. എന്നാല്‍ ഇന്ന് ഓക്ലാന്‍ഡില്‍ തന്റെ 18ാം ശതകം പൂര്‍ത്തിയാക്കിയ വില്യംസണ്‍ ചരിത്രം കുറിച്ചു. ന്യൂസിലാണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് ശതകങ്ങള്‍ നേടുന്ന താരമെന്ന ബഹുമതി ഇനി വില്യംസണ് സ്വന്തം. ഈഡന്‍ പാര്‍ക്കില്‍ രണ്ടാം ദിവസം 91 റണ്‍സിലാണ് വില്യംസണ്‍ ആരംഭിച്ചത്. ചരിത്രം പിറക്കുവാനും മാര്‍ട്ടിന്‍ ക്രോയെയും റോസ് ടെയിലറെയും പിന്നിലാക്കുവാന്‍ വേണ്ടത് 9 റണ്‍സ്.

മൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് ഓക്ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ രണ്ടാം ദിവസം ആരംഭിച്ചത്. സ്റ്റുവര്‍ട് ബ്രോ‍ഡിനെ സ്ട്രെയിറ്റ് ഡ്രൈവ് ചെയ്ത് ബൗണ്ടറി നേടിയാണ് രണ്ടാം ദിവസത്തെ തന്റെ സ്കോറിംഗ് കെയിന്‍ വില്യംസണ്‍ ആരംഭിച്ചത്. 2010ല്‍ ഇന്ത്യയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച ന്യൂസിലാണ്ട് നായകന്‍ 114 ഇന്നിംഗ്സുകളില്‍ നിന്നായാണ് ഈ ചരിത്ര നേട്ടം കുറിച്ചത്. 64 ടെസ്റ്റുകളാണ് വില്യംസണ്‍ ഇതുവരെ കളിച്ചിട്ടുള്ളത്. മത്സരത്തിന്റെ 84ാം ഓവറില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി അധികം വൈകാതെ താരം(102) പുറത്തായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതുർക്കി പ്രസിഡന്റിനെതിരെ സത്യാഗ്രഹവുമായി ജർമ്മൻ ഫുട്ബോൾ താരം
Next articleവളാഞ്ചേരിയിൽ ലിൻഷാ മെഡിക്കൽസിന് സമനില