സ്റ്റീവ് വോയുടെ തീരുമാനം പോലെ പിഴയ്ക്കുമോ സ്മിത്തിനും?

ഫോളോ ഓണ്‍ വേണ്ടായെന്ന സ്മിത്തിന്റെ തീരുമാനം തിരിച്ചടിയാകുമോ?

- Advertisement -

ആഷസില്‍ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്സില്‍ 227 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം ഫോളോ ഓണ്‍ ചെയ്യിക്കാതെ ഓസ്ട്രേലിയന്‍ നായകന്‍ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. തീരുമാനം തിരിച്ചടിയായി എന്നതിന്റെ സൂചനയാണ് രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയുടെ ബാറ്റിംഗ് പ്രകടനം മൂന്നാം ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 53/4 എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരിക്കുകയാണ് രണ്ടാം ഇന്നിംഗ്സില്‍.

142/7 എന്ന നിലയില്‍ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിനെ വോക്സ്-ഓവര്‍ട്ടണ്‍ കൂട്ടുകെട്ടിന്റെ 66 റണ്‍സ് സഖ്യമാണ് മത്സരത്തില്‍ സ്മിത്തിന്റെ ഫോളോ ഓണ്‍ സാധ്യതകളെ ബാധിച്ചത്. എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ഓസ്ട്രേലിയന്‍ ബൗളര്‍മാരെ ഏറെ നേരെ പന്തെറിയാന്‍ ഇടയാക്കിയത് സ്മിത്തിനെ ബൗളര്‍മാര്‍ക്ക് വിശ്രമം അനിവാര്യമാണെന്ന ചിന്തയിലെത്തിക്കുകയായിരുന്നു.

16 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്തയില്‍ സമാനമായ തീരുമാനം കൈക്കൊണ്ട സ്റ്റീവ് വോയുടെ തീരുമാനം തിരിച്ചടിയായിരുന്നു. ലക്ഷ്മണും ദ്രാവിഡും പിന്നെ ടര്‍ബനേറ്റര്‍ ഹര്‍ഭജനും കൂടി മത്സരം തന്നെ മാറ്റി മറിക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം അന്ന് സാക്ഷ്യം വഹിച്ചത്. സമാനമായ ഒരു തീരുമാനമാണ് സ്റ്റീവന്‍ സ്മിത്ത് ഇന്ന് എടുത്തത്. ഫോളോ ഓണ്‍ വേണ്ട എന്ന തീരുമാനം സ്മിത്തിന്റെ മാത്രമാണെന്നാണ് മിച്ചല്‍ സ്റ്റാര്‍ക്ക് അഭിപ്രായപ്പെട്ടത്. ഈ തീരുമാനത്തിനു നമ്മള്‍ ടീമായി ഒരു തീരുമാനം എടുത്തിട്ടില്ല എന്നും സ്റ്റാര്‍ക്ക് കൂട്ടിചേര്‍ത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement