അഡിലെയിഡിനു ബ്രിസ്ബെയിനും പിന്നാലെ പെര്‍ത്തിലും ഡേ നൈറ്റ് ടെസ്റ്റോ?

പുതിയ സ്റ്റേഡിയം വന്ന ശേഷം പെര്‍ത്തില്‍ ഡേ നൈറ്റ് ടെസ്റ്റിനു അവസരം ലഭിക്കുമെന്ന് സൂചന നല്‍കി ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് ജെയിംസ് സതര്‍ലണ്ട്. വാക്കയില്‍ ലൈറ്റ് ടവറുകളുടെ നിഴലായിരുന്നു ഡേ നൈറ്റ് മത്സരങ്ങള്‍ നടത്തുവാന്‍ പ്രധാന പശ്നമെങ്കില്‍ പുതിയ സ്റ്റേഡിയം വന്ന് കഴിഞ്ഞാല്‍ ഈ പ്രശ്നത്തിനു പരിഹാരമാകുമെന്ന് സതര്‍ലണ്ട് cricket.com.au സൈറ്റിനോട് സംസാരിക്കവേ അഭിപ്രായപ്പെട്ടു.

രണ്ട് വര്‍ഷം മുമ്പ് അഡിലെയിഡിലാണ് ഓസ്ട്രേലിയ ആദ്യമായി ഡേ നൈറ്റ് ടെസ്റ്റിനു ആതിഥേയത്വം വഹിച്ചത്. കഴിഞ്ഞ വര്‍ഷം ഗാബയിലും പിങ്ക് ബോളില്‍ മത്സരം നടത്തപ്പെട്ടു. ആഷസ് പരമ്പരയിലെ ഒരു ടെസ്റ്റില്‍ ഡേ നൈറ്റ് പരീക്ഷണം തുടരാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം. അഡിലെയിഡിനാണ് സാധ്യത കൂടുതലെങ്കിലും പെര്‍ത്തിനെ തള്ളിക്കളയാനാകില്ല എന്നാണ് ജെയിംസ് സൂചന നല്‍കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial