നഷ്ടമാവുക ഡ്രസ്സിംഗ് റൂം തമാശകള്‍: മൈക്ക് ഹെസ്സണ്‍

- Advertisement -

ന്യൂസിലാണ്ട് കോച്ച് സ്ഥാനം ഒഴിഞ്ഞതില്‍ തന്റെ ഏറ്റവും വലിയ നഷ്ടം ഡ്രസ്സിംഗ് റൂമിലെ തമാശകളായിരിക്കുമെന്ന് പറഞ്ഞ് മുന്‍ കോച്ച് മൈക്ക് ഹെസ്സണ്‍. ചേഞ്ചിംഗ് റൂമിലെ തമാശയും ചിരിയും അത് ഞാന്‍ അത്ര മാത്രം ആസ്വദിച്ചിരുന്നു. ടീമിലെ മികച്ച താരങ്ങള്‍ക്കൊപ്പം അവിടെ ഇരുന്നിരുന്ന സമയം ഏറെ ആനന്ദകരമായിരുന്നുവെന്നും ഹെസ്സണ്‍ പറഞ്ഞു. അത് പോലെ തന്നെയായിരുന്നു പരിശീലന ദിവസങ്ങളും. ഓരോ താരങ്ങളും അത് എന്നെ പോലെ ആസ്വദിച്ചിരുന്നുവെന്ന് ഉറപ്പാണ്. അതാവും താന്‍ ഏറെ നഷ്ടബോധത്തോടെ ഓര്‍ക്കുകയെന്ന് ഹെസ്സണ്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement