Site icon Fanport

ടീമില്‍ മാറ്റങ്ങളുണ്ടാകുമെങ്കിലും വിജയിക്കുവാനുള്ള മനോഭാവത്തില്‍ മാറ്റമില്ലെന്ന് കോഹ്‍ലി

പരമ്പരയില്‍ 2-1നു മാത്രം മുന്നിലാണെങ്കിലും തങ്ങള്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. രണ്ട് മത്സരങ്ങളില്‍ ജയിച്ചാല്‍ ഓസ്ട്രേലിയയ്ക്ക് പരമ്പര സ്വന്തമാക്കാമെന്നിരിക്കെ മത്സരത്തില്‍ വിജയത്തിനായി തന്നെയാവും ഇന്ത്യന്‍ ടീം ശ്രമിക്കുന്നതെന്ന് കോഹ്‍ലി അറിയിച്ചു. ടീമില്‍ മാറ്റങ്ങള്‍ വരുത്തുമെങ്കിലും രാജ്യത്തിനു വേണ്ടി വിജയം സ്വന്തമാക്കുന്നത് ഏറെ ആഹ്ലാദവും അഭിമാനവും നല്‍കുന്നതാണ്. അതിനാല്‍ തന്നെ മത്സരത്തെ സമീപിക്കുന്നതില്‍ വ്യത്യാസം ഒന്നുമുണ്ടാകില്ല.

അവസാന രരണ്ട് മത്സരങ്ങളില്‍ ചില മാറ്റങ്ങളുണ്ടാകും അവര്‍ക്ക് അവരുടെ അവസരങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കുവാനുള്ള അവസരം കൂടിയാണ് ഇനിയുള്ള മത്സരങ്ങള്‍ എന്ന് കോഹ്‍ലി പറഞ്ഞു. ലോകകപ്പ് വരാനിരിക്കുമ്പോള്‍ ഏവര്‍ക്കും ടീമില്‍ ഇടം നേടുവാനുള്ള ആഗ്രഹം തീര്‍ച്ചയായുമുണ്ടെന്നത് വ്യക്തമാണെന്നും കോഹ്‍ലി പറഞ്ഞു.

Exit mobile version