ശ്രീലങ്കയുടെ അവസാന പ്രതീക്ഷയായ മാത്യൂസ് തിരിച്ചെത്തുമോ

തോല്‍വി ഒഴിവാക്കുവാന്‍ വലിയ കടമ്പ കടക്കേണ്ട ശ്രീലങ്കയ്ക്ക് തിരിച്ചടിയായി ആ‍ഞ്ചലോ മാത്യൂസിന്റെ പരിക്ക് കൂടിയെത്തുമ്പോള്‍ കൂനിന്മേല്‍ കുരു എന്ന അവസ്ഥയാണ്. 4 വിക്കറ്റ് മാത്രം കൈവശമുള്ള ലങ്കയ്ക്ക് അതിജീവിക്കേണ്ടത് മൂന്ന് സെഷനുകളെയാണ്. കൂടാതെ ആഞ്ചലോ മാത്യൂസ് വീണ്ടും ബാറ്റ് ചെയ്യാന്‍ എത്തുമോ എന്ന സംശയവും. മാത്യൂസ് എത്തിയാലും അത്ഭുതങ്ങള്‍ സംഭവിക്കാതെ മത്സരം രക്ഷിക്കാനാകില്ലെന്ന സ്ഥിതിയിലാണ് ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റ്.

വെല്ലിംഗ്ടണിലെ ആദ്യ ടെസ്റ്റില്‍ മാത്യൂസും മെന്‍ഡിസും മഴയും കൂടി ശ്രീലങ്കയെ രക്ഷിച്ചുവെങ്കിലും ഇവിടെ രക്ഷിയ്ക്കാന്‍ ഇനി മഴ മാത്രമേ ബാക്കിയുള്ളു. മെന്‍ഡിസ് പുറത്തായി മാത്യൂസ് പരിക്കേറ്റും മടങ്ങി. താരം തിരിച്ചു വരുമോ എന്നതില്‍ വ്യക്തതയില്ല. പേശി വലിവ് മൂലം മടങ്ങിയ താരത്തിനെ കൂടുതല്‍ പരിശോധനയ്ക്കായി സ്കാനിംഗിനു കൊണ്ടുപോയെന്നാണ് അറിയുന്നത്.

നാലാം ദിവസം രണ്ടാം സെഷനിലാണ് സംഭവം. ടീമിന്റെ സ്ഥിതിയില്‍ പരിക്ക് തീവ്രമല്ലെങ്കിലും ബാറ്റിംഗിനു മാത്യൂസ് എത്തുമെന്ന് ഉറപ്പാണെങ്കിലും രക്ഷകനായി മാറാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്.

Exit mobile version