മധ്യനിരയില്‍ പരീക്ഷണങ്ങളുണ്ടാകും: വിരാട് കോഹ്‍ലി

- Advertisement -

ഇന്ത്യന്‍ മധ്യനിരയില്‍ ഇനിയും പരീക്ഷണങ്ങളുണ്ടാകുമെന്ന് സൂചിപ്പിച്ച് വിരാട് കോഹ്‍ലി. ഇന്നലെ അയര്‍ലണ്ടിനെതിരെ ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിനു ശേഷം വിരാട് കോഹ‍്‍ലി സ്വയം ആറാമനായാണ് ഇറങ്ങിയത്. അയര്‍ലണ്ടിനെതിരെ മാത്രമല്ല ഇംഗ്ലണ്ട് പരമ്പരയിലും ഇന്ത്യ ഇത്തരം പരീക്ഷണം തുടരുമെന്നാണ് കോഹ്‍ലി അഭിപ്രായപ്പെട്ടത്.

അടുത്ത മത്സരങ്ങളില്‍ ആരെല്ലാം എവിടെയെല്ലാം ബാറ്റ് ചെയ്യുമെന്നുള്ള കാര്യത്തില്‍ തനിക്ക് ഇപ്പോള്‍ വ്യക്തമായ ധാരണയുണ്ടെന്ന് പറഞ്ഞ കോഹ്‍ലി മധ്യനിരയില്‍ ഇനിയും പല പരീക്ഷണങ്ങള്‍ക്കായും കാത്തിരിക്കാമെന്ന് പറഞ്ഞു. ഇത്തരത്തില്‍ എതിരാളികളെയും ആശ്ചര്യത്തിലാക്കുവാന്‍ ടീമിനു സാധിക്കും കൂടാതെ ടീമിന്റെ ശക്തിയെ അളക്കുവാനുള്ള അവസരവുമായി ഇതിനെക്കാണാമെന്ന് വിരാട് പറഞ്ഞു.

ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാത്ത താരങ്ങള്‍ക്ക് രണ്ടാം മത്സരത്തില്‍ അവസരം ലഭിക്കുമെന്ന് വിരാട് സൂചിപ്പിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ഇടം ലഭിക്കാത്ത കെഎല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്ക് എന്നിവരാകും ടീമിനായി അടുത്ത മത്സരത്തിനിറങ്ങുകയെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കപ്പെടുന്നത്.

ജൂണ്‍ 29നാണ് അയര്‍ലണ്ടുമായുള്ള രണ്ടാം മത്സരം. ഡബ്ലിനില്‍ തന്നെയാണ് രണ്ടാം ടി20യും അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement