ഓള്‍റൗണ്ട് പ്രകടനവുമായി വിന്‍ഡീസ്, മഴ നിയമത്തില്‍ നെതര്‍ലാണ്ട്സിനെ 54 റണ്‍സിനു കീഴടക്കി

- Advertisement -

മൂന്ന് ബാറ്റ്സ്മാന്മാര്‍ വിന്‍ഡീസിനായി അര്‍ദ്ധ ശതകം നേടിയ മത്സരത്തില്‍ മഴ വില്ലനായി എത്തിയപ്പോള്‍ മത്സരം ആദ്യം 48 ഓവറായി ചുരുക്കുകയും വിന്‍ഡീസ് 48 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 309 റണ്‍സ് നേടുകയും ചെയ്തിരുന്നു. നെതര്‍ലാണ്ട്സ് ബാറ്റ് ചെയ്യവേ 28.4 ഓവറില്‍ മഴ വീണ്ടുമെത്തുകയായിരുന്നു. അതോടെ ഡക്ക്‍വര്‍ത്ത് ലൂയിസ് പ്രകാരം 54 റണ്‍സിന്റെ ജയം വിന്‍ഡീസ് സ്വന്തമാക്കി.

84 റണ്‍സ് നേടിയ ഓപ്പണര്‍ എവിന്‍ ലൂയിസ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മര്‍ലന്‍ സാമുവല്‍സ് 73 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ റോവ്മന്‍ പവല്‍(52), ക്രിസ് ഗെയില്‍(46) എന്നിവരും തിളങ്ങി. നെതര്‍ലാണ്ട്സ് നിരയില്‍ പോള്‍ വാന്‍ മീകേരന്‍, റോലോഫ് വാന്‍ ഡേര്‍ മെര്‍വ്, പീറ്റര്‍ ബോറെന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലാണ്ട്സിനായി വെസ്‍ലി ബാരെസ്സി 64 റണ്‍സ് നേടി റണ്‍ഔട്ട് രൂപത്തില്‍ പുറത്തായപ്പോള്‍ റയാന്‍ ടെന്‍ ഡോഷാറ്റേ 67 റണ്‍സ് നേടി പുറത്താകാതെ നിന്നു. കെമര്‍ റോച്ച്, കെസ്രിക് വില്യംസ്, ആഷ്ലി നഴ്സ് എന്നിവര്‍ വിന്‍ഡീസ് വിക്കറ്റ് നേട്ടക്കാരായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement