വെസ്റ്റിന്‍ഡീസ് പര്യടനത്തിനു മഴയില്‍ കുതിര്‍ന്ന തുടക്കം

- Advertisement -

 

ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും നല്‍കിയ തുടക്കത്തിന്റെ ബലത്തില്‍ മികച്ച പ്രകടനവുമായി മുന്നേറുകയായിരുന്നു ഇന്ത്യന്‍ ബാറ്റിംഗിനെ തടസ്സപ്പെടുത്തി ട്രിനിഡാഡില്‍ പെരുമഴ. 392 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ പെയ്തിറങ്ങിയത്. ക്രീസില്‍ 32 റണ്‍സുമായി കോഹ്‍ലിയും 9 റണ്‍സ് നേടി ധോണിയുമായിരുന്നു.

 

കുല്‍ദീപ് യാദവിനു ഏകദിന അരങ്ങേറ്റത്തിനു അവസരം നല്‍കിയാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം നല്‍കിയതിനാല്‍ രഹാനെ ഓപ്പണറുടെ റോളിലെത്തി. ശിഖര്‍ ധവാനും-രഹാനെയും ചേര്‍ന്ന് 132 റണ്‍സിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇരുവരും തങ്ങളുടെ അര്‍ദ്ധ ശതകം തികച്ച് മുന്നേറുന്നതിനിടെ അല്‍സാരി ജോസഫ് റഹാനെയെ(62) മടക്കിയയച്ചു. ശിഖര്‍ ധവാനും ഏറെ വൈകാതെ പവലിയനിലേക്ക് മടങ്ങി. 87 റണ്‍സ് നേടിയ ധവാനെ ദേവേന്ദ്ര ബിഷൂ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. യുവരാജ് സിംഗ് ആണ് പുറത്തായ മറ്റൊരു ബാറ്റ്സ്മാന്‍. ജേസണ്‍ ഹോള്‍ഡറിനാണ് വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement