
ഹാമിള്ട്ടണ് മസകഡ്സയുടെയും സിക്കന്ദര്‍ റാസയുടെയും ബാറ്റിംഗ് മികവില്‍ വെസ്റ്റിന്‍ഡീസിനെതിരെ 326 റണ്‍സ് നേടി സിംബാബ്വേ. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ വെസ്റ്റിന്‍ഡീസ് ആദ്യ ഇന്നിംഗ്സില്‍ 78/1 എന്ന നിലയിലാണ്. 32 റണ്‍സ് നേടിയ ക്രെയിഗ് ബ്രാത്വൈറ്റാണ് പുറത്തായത്. കീറന്‍ പവല്‍ 43 റണ്‍സുമായി ക്രീസിലുണ്ട്. റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന് ദേവേന്ദ്ര ബിഷുവും പവലിനു കൂട്ടായി ക്രീസിലുണ്ട്.
49 ഓവറുകള്‍ നേരിട്ട വെസ്റ്റിന്‍ഡീസ് വളരെ പതിഞ്ഞ രീതിയിലാണ് രണ്ടാം ദിവസം ബാറ്റ് വീശിയത്. സിംബാബ്വേ സ്കോറിനേക്കാളും 248 റണ്‍സ് പിന്നിലാണ് രണ്ടാം ദിവസം വെസ്റ്റിന്‍ഡീസ്. ഒന്നാം വിക്കറ്റില്‍ 76 റണ്‍സ് നേടിയെങ്കിലും ക്രെയിഗ് ബ്രാത്വൈറ്റ് തന്റെ 32 റണ്‍സ് നേടാന്‍ 160 പന്തുകള്‍ നേരിട്ടപ്പോള്‍ കീറന്‍ പവല്‍ 123 പന്തില്‍ നിന്നാണ് 43 റണ്‍സ് നേടിയത്.
Some old-school Test cricket in Bulawayo, with one of the slowest stands in recent times (where data available)https://t.co/ie6NqYSiy5 pic.twitter.com/Dsl1ox5NE0
— ESPNcricinfo (@ESPNcricinfo) October 30, 2017
169/4 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച സിംബാബ്വേയ്ക്ക് അഞ്ചാം വിക്കറ്റ് 246ല്‍ ആണ് വീണത്. 90 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ മസകഡ്സയും(147)-റാസയും ചേര്‍ന്ന് നേടിയത്. റാസ(80) പുറത്തായ ശേഷം അധികം ചെറുത്ത് നില്പില്ലാതെ സിംബാബ്വേ ഓള്‍ഔട്ട് ആവുകയായിരുന്നു. കെമര്‍ റോച്ച് 3 വിക്കറ്റും ഷാനണ്‍ ഗബ്രിയേല്‍, ദേവേന്ദ്ര ബിഷൂ എന്നിവര്‍ 2 വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial