അഫ്ഗാനിസ്ഥാനു രണ്ടാം തോല്‍വി, വെസ്റ്റിന്‍ഡീസിനു പരമ്പര

- Advertisement -

മഴ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനു 29 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 15 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് മാത്രമാണ് നേടിയത്. ചാഡ്‍‍വിക് വാള്‍ട്ടണ്‍(29), എവിന്‍ ലൂയിസ്(25), മര്‍ലന്‍ സാമുവല്‍സ്(22), ലെന്‍ഡല്‍ സിമ്മണ്‍സ്(17*) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് 112 റണ്‍സിലേക്ക് കരീബിയന്‍ സംഘത്തെ കൊണ്ടെത്തിച്ചത്. വാള്‍ട്ടണും സിമ്മണ്‍സും മാത്രമാണ് 100 റണ്‍സിനു മേലെ സ്ട്രൈക്ക് റേറ്റോടു കൂടി ബാറ്റ് വീശിയത്. കരീം ജനത്, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നൈബ് എന്നിവരാണ് അഫ്ഗാന്‍ വിക്കറ്റ് വേട്ടക്കാര്‍.

ലക്ഷ്യം അനായാസം നേടാമെന്ന അഫ്ഗാന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ് നേരിട്ടത്. ആദ്യ രണ്ടോവറുകളില്‍ 6 റണ്‍സ് മാത്രം നേടിയ അഫ്ഗാന്‍ സംഘം 13.3 ഓവറില്‍ 93 റണ്‍സിനു ഓള്‍ഔട്ട് ആയി. 15 പന്തില്‍ 20 റണ്‍സ് നേടിയ കരീം ജനത് ആണ് ടോപ് സ്കോറര്‍. വിന്‍ഡീസിനായി കെസ്രിക് വില്യംസ് മൂന്നും, കാര്‍ലോസ് ബ്രാത്‍വൈറ്റ് രണ്ടും വിക്കറ്റ് നേടി, സാമുവല്‍ ബദ്രി, സുനില്‍ നരൈന്‍, ജെറോം ടെയ്‍ലര്‍ എന്നിവരും വിക്കറ്റുകള്‍ വീഴ്ത്തി.

Advertisement