സിംബാബ്‍വേയിലേക്ക് മാറ്റങ്ങളില്ലാതെ വെസ്റ്റിന്‍ഡീസ് ടെസ്റ്റ് ടീം

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിച്ച അതേ സ്ക്വാഡിനെ സിംബാബ്‍വേ പര്യടനത്തിലേക്ക് പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. സിംബാബ്‍വേയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള 15 അംഗ സ്ക്വാഡിനെയാണ് വെസ്റ്റിന്‍ഡീസ് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 2-1നു പരാജയപ്പെട്ടുവെങ്കിലും യുവ ടീമില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് അഭിപ്രായപ്പെട്ടാണ് വെസ്റ്റിന്‍ഡീസ് സെലക്ഷന്‍ പാനല്‍ ചെയര്‍മാന്‍ കോര്‍ട്ണി ബ്രൗണ്‍ ടീം പ്രഖ്യാപനം നടത്തിയത്.

ഒക്ടോബര്‍ 21, നവംബര്‍ 2 എന്നീ തീയ്യതികളിലാണ് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അരങ്ങേറുക. ബുലവായോയിലെ ക്വീന്‍സ് സ്പോര്‍ട്സ് ക്ലബ്ബിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

സ്ക്വാഡ്: ജേസണ്‍ ഹോള്‍ഡര്‍, ക്രെയിഗ് ബ്രാത്‍വൈറ്റ്, കൈല്‍ ഹോപ്, ഷായി ഹോപ്, റോഷ്ടണ്‍ ചേസ്, ഷെയിന്‍ ഡോവ്റിച്ച്, ജെര്‍മൈന്‍ ബ്ലാക്ക്‍വുഡ്, ദേവേന്ദ്ര ബിഷൂ, മിഗ്വല്‍ കമ്മിന്‍സ്, ഷാനണ്‍ ഗബ്രിയേല്‍, ഷിമ്രോണ്‍ ഹെറ്റ്മൈര്‍, അല്‍സാരി ജോസഫ്, കീറന്‍ പവല്‍, റായ്മോന്‍ റീഫര്‍, കെമര്‍ റോച്ച്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപെപ്പിനറിയാം ബയേണിന്റെ പുതിയ കോച്ച് ആരാണെന്ന്
Next articleആൻസലോട്ടിക്ക് ഇനി അവധിക്കാലം, പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകൾ തെളിയുന്നു