മാറ്റങ്ങളൊന്നുമില്ലാതെ വെസ്റ്റിന്‍ഡീസ്, പ്രതീക്ഷകളോടെ ഇന്ത്യയ്ക്കെതിരെ

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയില്‍ കളിച്ച അതേ ടീമിനെ ഇന്ത്യന്‍ പര്യടനത്തിനായി തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയുമായുള്ള അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് ഏകദിനത്തിനു വേണ്ടിയാണ് ഈ ടീം. പരമ്പര 1-1 ല്‍ സമനിലയില്‍ അവസാനിച്ചുവെങ്കിലും കരീബിയന്‍ സംഘത്തിന്റെ പ്രകടനം അത്ര മികച്ചതല്ലായിരുന്നു. ജൂണ്‍ 23നു ക്വീന്‍സ് പാര്‍ക്ക് ഓവലിലാണ് ഇന്ത്യയുമായുള്ള ആദ്യ മത്സരം

ടീം : ജേസണ്‍ ഹോള്‍ഡര്‍(ക്യാപ്റ്റന്‍), എവിന്‍ ലൂയിസ്, ജോനാഥന്‍ കാര്‍ട്ടര്‍, ഷായി ഹോപ്, ജേസണ്‍ മുഹമ്മദ്, കീറണ്‍ പവല്‍, റോവമന്‍ പവല്‍, ദേവേന്ദ്ര ബിഷു, റോഷ്ടണ്‍ ചേസ്, മിഗ്വല്‍ കമ്മിന്‍സ്, അല്‍സാരി ജോസഫ്, ആഷ്‍ലി നഴ്സ്, കെസ്രിക് വില്യംസ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആവേശപ്പോരില്‍ തുല്യത പാലിച്ച് ഇംഗ്ലണ്ടും അര്‍ജന്റീനയും
Next articleഇനി ശ്രദ്ധ വനിത ക്രിക്കറ്റിലേക്ക്