
ക്രെയിഗ് ബ്രാത്ത്വൈറ്റ്, ഷായി ഹോപ്പ് എന്നിവര്‍ തങ്ങളുടെ ശതകങ്ങളോടു കൂടി ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ചപ്പോള്‍ ലീഡ്സ് ടെസ്റ്റില്‍ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് മികച്ച നിലയിലേക്ക് നീങ്ങുന്നു. ക്രെയിഗ് ബ്രാത്വൈറ്റ്, ഷായി ഹോപ്പ് എന്നിവര്‍ നേടിയ ശതകങ്ങളുടെ ബലത്തില്‍ ഇംഗ്ലണ്ടിന്റെ 258 റണ്‍സ് ആദ്യ ഇന്നിംഗ്സ് പിന്തുടരുകയായിരുന്നു കരീബിയന്‍ സംഘം 329/5 എന്ന നിലയിലാണ്. ക്രീസില്‍ ഷായി ഹോപ്പ്(147*), ജെര്മൈന് ബ്ലാക്ക്വുഡ്(21*) എന്നിവരാണ് നിലയുറപ്പിച്ചിട്ടുള്ളത്. 71 റണ്‍സിന്റെ ലീഡാണ് വെസ്റ്റ് ഇന്‍ഡീസ് നേടിയിട്ടുള്ളത്.
19/1 എന്ന നിലയില്‍ രണ്ടാം ദിവസത്തെ ബാറ്റിംഗ് പുനരാരംഭിച്ച വെസ്റ്റിന്‍ഡീസിനു ഏറെ വൈകാതെ നൈറ്റ് വാച്ച്മാന് ദേവേന്ദ്ര ബിഷൂനെ നഷ്ടമായി. സ്വന്തം സ്കോറിലേക്ക് റണ്ണൊന്നും കൂട്ടിചേര്ക്കാനാകാതെയാണ് ബിഷു മടങ്ങിയത്. കൈല്‍ ഹോപ്പിനെയും പുറത്താക്കി ജെയിംസ് ആന്ഡേഴ്സണ് ഇന്നിംഗ്സിലെ തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി ഉയര്‍ത്തി.
35/3 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസ് തങ്ങളുടെ പതിവു ശൈലിയില്‍ ചീട്ടുകൊട്ടാരം പോലെ തകരുമെന്ന് നിരീക്ഷിച്ചവരെയെല്ലാം അത്ഭുതപ്പെടുത്തി കൈല്‍ ഹോപ്പ്- ക്രെയിഗ് ബ്രാത്വൈറ്റ് സഖ്യം മത്സരം തിരിച്ചുപിടിക്കുകയായിരുന്നു. പിന്നീടുള്ള മൂന്ന് സെഷനുകളിലും ഇംഗ്ലീഷ് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും വിക്കറ്റുകള്‍ മാത്രം വീണില്ല. ഇരുവരും തങ്ങളുടെ ശതകങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ 85ാം ഓവറില്‍ ഇംഗ്ലണ്ടില്‍ നിന്ന് ലീഡ് വെസ്റ്റിന്‍ഡീസ് പിടിച്ചു.
സ്റ്റുവര്‍ട് ബ്രോഡാണ് 246 റണ്‍സ് കൂട്ടുകെട്ടിനു അന്ത്യം കുറിച്ചത്. 134 റണ്‍സ് നേടിയ ബ്രാത്വൈറ്റിനെ ബ്രോഡ് ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. റോഷ്ടണ്‍ ചേസിനെ പുറത്താക്കി ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിനു അഞ്ചാമത്തെ വിക്കറ്റ് സമ്മാനിച്ചു.
ലീഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ട്, ബെന്‍ സ്റ്റോക്സിനു ശതകം
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial